2011, നവംബര്‍ 29, ചൊവ്വാഴ്ച

chatthanpathram

ശേഷം [ നാടകം ]

-------------------------


മനുഷ്യത്വത്തിന്റെ കണികയെങ്കിലും മനസ്സില്‍ ശേഷിക്കുന്ന ഏതൊരാളെയും പോലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു കാലവും തകരരുത് എന്നു തന്നെയാണ് ഈയുള്ളവന്റെയും പ്രാര്‍ഥന .

പക്ഷെ ഭാവനയില്‍ പൊട്ടിയ ഡാം മലയാളിയുടെ മണ്ടന്‍ മോന്തയിലേക്ക്  പരിഹാസത്തിന്റെ കാറിത്തുപ്പല്‍  ചീറ്റിത്തെറുപ്പിക്കുംപോള്‍ ശേഷം അഥവാ ശേഷക്രിയയെപ്പറ്റി എഴുതാതിരിക്കാനാവുന്നില്ല .


രംഗം 1
[പാമ്പായി മാറിക്കൊണ്ടിരിക്കുന്ന മധ്യവയസ്കനായ കോണ്ട്രാക്ടര്‍ അവറാച്ചന്‍ കയ്യിലിരിക്കുന്ന മുന്തിയ ഗ്ലാസ്സില്‍ നിന്നും ഒരിറക്ക് കൂടി മോന്തിയിട്ട്‌ ദുഖത്തിന്റെ അമ്ശവുമില്ലാതെ തീര്‍ത്തും ആവേശത്തോടെ മൊബയിലില്‍ സന്തോഷം പങ്കിടുന്നു ...]

അവറാച്ചന്‍ : ചേട്ടായിയേ ... അറിഞ്ഞില്ലേ വിശേഷം ! മുല്ലപ്പെരിയാറു പൊട്ടീന്ന് . [കണ്ണടച്ച് ഒരു കവിള്‍  കൂടി കമഴ്ത്തിയിട്ട്‌] ഇനീപ്പോ പുതിയ ഡാമിന് ഒര് തടസ്സോമില്ല ! ഇപ്പഴേ ഇറങ്ങിയാലെ കോണ്ട്രാക്റ്റ് ഒത്ത് കിട്ടൂ . സകല അവന്മ്മാരുടെ അനനാക്കിലോട്ടും വല്യ ഗാന്ധീനത്തിരുകിയാ സംഗതി നമ്മക്ക് തന്നെ ഒത്ത് കിട്ടൂന്ന് ! [ ശബ്ദത്തോടെ ഗ്ലാസ്‌ മുന്നിലുള്ള മേശ മേല്‍ ഇടിച്ചു വച്ച് കൊണ്ട് ]ചേട്ടായിയേ അല്ലേലും ഇനീപ്പോ കണ്ണായ സ്ഥലങ്ങളൊക്കെ ചുളുവിനു അടിക്കാനും എളുപ്പാ ...! ഒക്കേം ചത്തു മലച്ചില്ലേ..! എര്നാകൊളത്തും കോട്ടയത്തുമൊന്നും ഒറ്റക്കുഞ്ഞു ശേഷിച്ചില്ലെന്നു . പണ്ടാരം കോടതീം ജട്ജീം ഒക്കേം ടോട്ടലി ഫിനിഷ്ട്..!

രംഗം 2

[ തെരുവില്‍ പരസ്പരം പോരടിക്കുന്ന രണ്ട് മക്കള്‍ കക്ഷി നേതാക്കളായ ശിങ്കാരവേലും പളനിയപ്പനും കേരള അതിര്‍ത്തിയിലുള്ള ഒരു മുന്തിയ ഹോട്ടല്‍ മുറിയില്‍ പതിവ് ആഘോഷത്തിനിടക്കാന് ഡാമിന്റെ തകര്‍ച്ച അറിയുന്നത് . കയ്യിലെ നിറ ഗ്ലാസ് കാലിയാക്കുന്നതിനിടക്കുള്ള അവരുടെ സംസാരം ഒളിക്യാമറയില്‍ പകര്‍ത്തിയത് !]

പളനി : [പരിഹാസച്ചിരിയോടെ] വേലൂ നമ്മ മുല്ലപ്പെരിയാറിലെ ഡാം പൊട്ടി പാളീസായെന്ന് .പത്ത് നാപ്പത് ലക്ഷം മലയാളത്താന്മ്മാര് ചത്ത് തൊലഞ്ഞെന്നു .

വേലു : പളനീ  നമ്മ തമിഴരാ ലോക മണ്ടന്മ്മാരെന്നാ ഞാന്‍ കരുതീരുന്നെ . ഇപ്പഴാ മനസിലായെ ഈ മലയാളത്താന്മ്മാരിലും വലിയ മണ്ടന്മ്മാരും പോഴന്മ്മാരും ലോകത്തില്ലെന്ന്!
പളനി : അതെന്താ വേലൂ

വേലു : അവന്മ്മാര്‍ക്ക് ഇന്നലെക്കൂടി ഈ പ്രശ്നം പരിഹരിക്കുവാന്‍ കഴിയുമായിരുന്നു . പക്ഷേങ്കി മണ്ടന്മ്മാര്‍ ഹര്‍ത്താലും പ്രകടനോം മന്നാങ്കട്ടെമായി സമയം കളഞ്ഞ് !
പളനി : അത് നേരാ . നിയമമുണ്ടാക്കി ഡാം പിടിച്ചെടുത്ത് ജലനിരപ്പ്‌ കുറക്കാനുള്ള ചങ്കൂറ്റം കാട്ടാതെ പണ്ട് രാമൂന്റെ കാലത്തുണ്ടാക്കിയ കരാറിന്റെ പേരും പറഞ്ഞ് പേടിത്തൂറികള്‍ നേരം കൊന്ന് .

വേലു : പക്ഷെ പളനിയപ്പാ നമ്മല നേതാക്കള് കാണിച്ചതും കൊടും ചതിയായിപ്പോയി . എത്രയോ കാലമായി നമുക്ക് വേണ്ട ജീവജലം തന്നവരാ മലയാളത്താന്മ്മാര് . ഡാം അവര്‍ക്ക് ഭീഷനിയായപ്പോ പുതിയത് പണിയാന്‍ സമ്മതിക്കാത്തത് ക്രുരതയായിപ്പോയി . ലോകത്ത് കണ്ണിചോരയുള്ള ഒരാളും നമ്മെ ന്യായീകരിക്കില്ല .

പളനി : ഡേയ് വേലൂ '; ഇതൊക്കെ നമ്മ നേതാകകള ഒര് നമ്പറല്ലേ .
നമ്മ ഒരുമാതിരിപ്പെട്ട നേതാക്കളൊക്കെ കോടികള്‍ കട്ടതിനു തീഹാരില്‍ കിടക്കേല്ലേ . അതിനാല്‍ നമ്മ നാടിനു തിരുട്ടു നാട് എന്ന വിളിപ്പേര് വരാതിരിക്കാനും ഇതീന്നൊക്കെ ജനശ്രദ്ധ മാറ്റാനും ഇമ്മാതിരി പ്രശ്നങ്ങളില്‍ മുട്ടാപ്പോക്ക് നയങ്ങള്‍ സ്വീകരിച്ചല്ലേ പറ്റൂ ! എന്നാലല്ലേ പാവം തമിള്‍ മക്കള്‍ നമ്മ നേതാക്കള്‍ക്ക് പിന്നില്‍ കാറിക്കൂവി ഇളകി മറിയൂ . ഡാം പൊട്ടിയാ നമ്മ മക്കള്‍ക്കും വെള്ളം കിട്ടില്ല . അവറ്റെം ചാവും . അവറ്റ ചത്താലും ആര്‍ക്കെന്ത് ചേതം !

വേലു : അത് നേരാ . എങ്കിലും പ്രധാന മന്ത്രിയെങ്കിലും ഇതില്‍ ഇടപെട്ടു പ്രശ്നം പരിഹരിക്കനമായിരുന്നു .

പളനി : ഹ ഹ ഹ പ്രധാന മന്ത്രി ഇടപെടാനോ ! അദ്ദേഹത്തിന്‍റെ കാലം എന്നും ഓര്‍മ്മിക്കപ്പെടുന്നത് ഞാനൊന്നും കണ്ടില്ല ഞാനൊന്നും കേട്ടില്ല ഞാനൊന്നും മിന്ടീമില്ല എന്ന നയത്തിന്റെ പേരിലാവും !

വേലു : അത് നേരാ . അവര്‍ നമുക്ക് വെള്ളം തന്നു . നമ്മള്‍ അവരുടെ ഉച്ചിക്ക് മൂര്‍ച്ചയുള്ള വാള്‍ തൂക്കിയിട്ടു !അതെടുത്തു ദൂരെക്കലയാനുള്ള ചങ്കൂറ്റം ഒറ്റ ആണ്കുട്ടീം കാട്ടീമില്ല !പാവം മലയാളത്താന്മ്മാരോക്കെ പേടിത്തൂറികളാ !

പളനി : അതും നേര് . വാളെടുത്തു മാറ്റിയാ നമ്മ പച്ചക്കറീം പലവ്യഞ്ഞനോം കിട്ടില്ലെന്ന് പാവത്താന്മ്മാര് ഭയന്ന് .

വേലു : ഒന്നും ഒസിനല്ല കാശേന്നിത്തന്നിട്ടാ കിട്ടണെന്ന് പോലും മനസിലാക്കാത്ത മണ്ടന്മ്മാര് !

പളനി :[ മൊബയില്‍ ചെവിയില്‍ ചേര്‍ത്തു വച്ച് കാള്‍ അറ്റണ്ട് ചെയ്തിട്ട് ] പ്രധാനമന്ത്രിയും മറ്റു നേതാക്കളും ബഹുത്ത് ദുഖ് പ്രകടിത് കര്‍ത്താ ഹേന്നു !മാത്രോമല്ല ഇന്ന് മൊതല് ഒരാണ്ട് കേരലാവില് ഹര്‍ത്താലും പ്രഖ്യാപിച്ചെന്നു!!!!!!

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ